വടകര: ജീവൻ രക്ഷാ ഔഷധങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി പൂർണ്ണമായും പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) വടകര എരിയാ സമ്മേളനം ആവശ്യപ്പെട്ടു.മുൻസിപ്പൽ കൗൺസിലർ അജിത ചീരാംവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സുനിൽകുമാർ.എ.പി. അധ്യക്ഷനായി.
ഏരിയാ സെക്രട്ടറി ഐ. മണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത്, ജില്ലാ ട്രഷറർ നജീർ.എം.ടി,
കെ.എം. സുനിൽകുമാർ , എം.ഷെറിൻ കുമാർ, രമ്യാ പ്രശാന്ത്, അഫ്സിത.സി.എച്ച്, പ്രവീണ. ടി.കെ എന്നിവർ സംസാരിച്ചു.ഔഷധ സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, ഫാർമസിസ്റ്റുകൾക്ക് പ്രഖ്യപിക്കപ്പെട്ട കരട് മിനിമം വേതനം പ്രബല്യത്തിൽ വരുത്തുക , ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തിക എല്ലാ ആശുപത്രികളിലും നിർബന്ധമാക്കുക എന്നീ
ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഭാരവാഹികൾ: നസീറ.എം (പ്രസിഡണ്ട് )
ഹരിദാസൻ.കെ.വി,അനുശ്രീ.ആർ(വൈസ്.പ്രസി)രാഹുൽ.കെ.പി ,(സെക്രട്ടറി)കൃഷ്ണജിത്ത്.എ,
പ്രവീണ. ടി.കെ(ജോ.സെക്രട്ടറി)നാരായണപ്രകാശ് വി.പി(ട്രഷറർ)