കൊയിലാണ്ടി: പുഴയോരത്ത് നിന്നു അങ്ങാടിയിലെത്തിയ പെരുമ്പാമ്പ് നാട്ടുകാരുടെ കെണിയില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രി മുത്താമ്പി നമ്പ്രത്ത്കര അങ്ങാടിയിലാണ് അഞ്ചു മീറ്ററിലധികം നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പിനെ നാട്ടുകാര്‍ കണ്ടെത്തിയത്. അങ്ങാടിക്ക് സമീപമുള്ള കനാലിനരികിലൂടെ വരുമ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ആളുകള്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കി. പിന്നീട് ഇതിനെ പുഴയിലേക്ക് തന്നെ സുരക്ഷിതായി വിട്ടയച്ചു. കഴിഞ്ഞ ആഴ്ചയും സമീപപ്രദേശത്ത് പെറുമ്പാമ്പ് എത്തിയതായി നാട്ടുകാര്‍ പറഞ്ഞു.