വിലങ്ങാട്: ഉരുള്‍ പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ഐഎന്‍ടിയുസി ധന സഹായം വിതരണം ചെയ്തു. ദുരന്തം നേരിട്ട് ബാധിച്ച പതിനാല് തൊഴിലാളികള്‍ക്കും തൊഴില്‍ ലഭ്യത കുറഞ്ഞ നാല്‍പ്പത്തിമൂന്ന് തൊഴിലാളികള്‍ക്കുമാണ് വിലങ്ങാട് നടന്ന ഐഎന്‍ടിയുസി മേഖല കണ്‍വെന്‍ഷനില്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ധനസഹായം വിതരണം ചെയ്തത്. ജില്ല
പ്രസിഡന്റ് കെ രാജീവ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ നിസ്സംഗത വെടിഞ്ഞു പുനരധിവാസം വേഗത്തിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഷെബി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി. ജമാല്‍ കോരങ്കോട്, മോഹനന് പാറക്കടവ്, അനന്തന് നായര്‍, പി.സുമലത, കെ.പി.അബ്ദുല്‍ ജലീല്‍, മജീദ്, ഒ.കുഞ്ഞി മുഹമ്മദ്,വള്ളില്‍
ഹനീഫ, വി.പി.തസ്ലീന, കെ.ടി.കെ. അശോകന്, കെ.ബാലകൃഷ്ണന്, സി.കെ. നാണു, ജോസ് ഇരുപ്പക്കാട്ട്, ബിപിന്‍ തോമസ്, ജോബിന് വില്‍സണ്‍, പി.എസ്.ശ
ശി, തോമസ് മാത്യു, കെ.ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.