നാദാപുരം: വാണിമേല്‍ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിതസുന്ദര ടൗണ്‍ പ്രഖ്യാപനം നടത്തി.
വയല്‍പ്പീടിക അങ്ങാടിയില്‍ പ്രസിഡന്റ് പി.സുരയ്യ പ്രഖ്യാപനം നിര്‍വഹിച്ചു. വി.പി.മുജീബ്,
എം.കെ.മജീദ്, സി.വി.മൊയ്തീന് ഹാജി, എം.കെ.അഷറഫ്, എ.കെ.മമ്മു, സി.പി.കുഞ്ഞബ്ദുള്ള, അമ്മദ്ക്കുട്ടി, അസി.സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.