തലശ്ശേരി: മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസില്‍ മകള്‍ ഓടിച്ച സ്കൂട്ടര്‍ ഡിവൈഡറിലിടിച്ച് മാതാവ് മരിച്ചു. മാടപ്പീടിക രാജു മാസ്റ്റര്‍ റോഡിന് സമീപം നടന്ന അപകടത്തില്‍ ധര്‍മടം
മീത്തലെപീടിക പുളിക്കൂലില്‍ ചന്ദ്രങ്കണ്ടി ഹൗസില്‍ പാലത്തില്‍ റുഖിയ(63)യാണ് മരിച്ചത്.
റുഖിയയും മകള്‍ ആരിഫയും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തില്‍പെട്ടത്. തലശ്ശേരിയില്‍
നിന്ന് അഴിയൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ റുഖിയയെ പള്ളൂര്‍ ഗവ. ആശുപത്രിയിലും തുടര്‍ന്ന് തലശ്ശേരിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ആരിഫയ്ക്കും പരിക്കേറ്റു. റുഖിയയുടെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.ഭര്‍ത്താവ്: ചന്ദ്രങ്കണ്ടി അസ്സു. മക്കള്‍: താഹിറ, ഫിറോസ്, ഹസീന, നവാസ്, റുബീന. മരുമക്കള്‍: സിറാജ് (എടക്കാട്), സീനത്ത് (ആറ്റടപ്പ്). സാദിഖ് (പെരിങ്ങാടി), ആരിഫ (പെരിങ്ങാടി), സാജുദ്ദീന് (എടക്കാട്), ഇല്യാസ് (പെരിങ്ങാടി).