തിരുവള്ളൂര്‍: സിപിഎമ്മിനെ ജീവന് തുല്യമായി കണ്ട് പ്രവര്‍ത്തിച്ച പാര്‍ട്ടി നേതാക്കളെയെല്ലാം തഴഞ്ഞ് കോണ്‍ഗ്രസ് വിമതനായ സരിനെ പാലക്കാട് മത്സരിപ്പിക്കേണ്ടിവന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ അപചയമാണ് കാണിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.അബു അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസ് വില്യാപ്പളളി ബ്ലോക്ക് കമ്മറ്റി തിരുവള്ളൂരില്‍ നടത്തിയ ഇന്ദിരാജി സ്മൃതിസംഗമം ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയിരുന്നു അദ്ദേഹം. കേരളത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായി
ജോലിചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. പാര്‍ട്ടിയുടെ തിട്ടൂരം നടപ്പിലാക്കിയില്ലങ്കില്‍ അഴിമതികേസുകളുണ്ടാക്കി ജീവനെടുക്കുന്ന സ്ഥിതി. കണ്ണൂരില്‍ സത്യസന്ധനായ എഡിഎം നവീന്‍ ബാബുവിനുണ്ടായ അവസ്ഥ അതാണ്. കൊലയാളികളെ സംരക്ഷിക്കുന്ന സമീപനമാണ് എല്ലാകാലത്തും സിപിഎം സ്വീകരിച്ചത്. അതുതന്നെയാണ് ദിവ്യയുടെ കാരൃത്തിലും സിപിഎം സ്വീകരിക്കുന്നതെന്നു കെ.സി.അബു കുറ്റപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ അധ്യക്ഷത വഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍,
ടി.ഭാസ്കരന്, എടവത്ത്കണ്ടി കുഞ്ഞിരാമന്, ആര്.രാമകൃഷ്ണന്, മഠത്തില്‍ അബ്ദുള്‍ റസാഖ്, സബിത മണക്കുനി, രമേഷ് നൊച്ചാട്ട്, സി.വി.ഹമീദ്, വി.കെ.ഇസ്ഹാഖ്, എം.കെ.നാണു, സി.പി.ബിജുപ്രസാദ്, അശ്റഫ് ചാലില്‍, പ്രശാന്ത് കരുവഞ്ചേരി, ശാലിനി.കെ.വി, ശ്രീജ തറവട്ടത്ത്, രഞ്ജിനി ഒ, പി.ടി.ഗിമേഷ്, പ്രശാന്ത്.കെ.കെ, അജയ്കൃഷ്ണ തിരുവളളൂര്‍, അജീഷ് വെള്ളൂക്കര എന്നിവര്‍ സംസാരിച്ചു.