പയ്യോളി: ഇരിങ്ങലില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തില്‍. ഇതിന്റെ ഭാഗമായി റെയില്‍വേ ഡവലപ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങലില്‍ ബഹുജനധര്‍ണ നടത്തി.
കോവിഡ് കാലത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കിയതോടെയാണ് ഇരിങ്ങലില്‍ നിര്‍ത്തുന്ന ട്രെയിനുകളുടെ എണ്ണത്തില്‍ കുറവ് വന്നത്. മുമ്പ് പാസഞ്ചറായി ഓടിയ മിക്ക ട്രെയിനുകളും കോവിഡിന് ശേഷം എക്സപ്രസുകളായതോടെ ഇരിങ്ങല്‍ അവഗണിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ കോഴിക്കോട് ഭാഗത്തേക്ക് വൈകീട്ട് 4.12 ന് എത്തുന്ന കണ്ണൂര്‍ – ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍, വൈകീട്ട്6.22 ന് എത്തുന്നകണ്ണൂര്-ഷൊര്‍ണൂര്‍ മെമു എന്നിവയും കണ്ണൂര്‍ ഭാഗത്തേക്ക് രാവിലെ 7.32 നുള്ളമെമുവും ഉച്ചക്ക് 2.59 ന്കണ്ണൂരിലേക്കുള്ള പാസഞ്ചറുമടക്കം നാല് ട്രെയിനുകള്ക്കേ ഇരിങ്ങലില്‍ സ്റ്റോപ്പുള്ളൂ. മുമ്പ് നിര്‍ത്തിയിരുന്ന രാവിലെ 6.57 നുള്ള കോയമ്പത്തൂര്‍ എക്സപ്രസിനും തിരിച്ച് വൈകീട്ട് ഏഴ് മണിക്ക് കണ്ണുരേക്കു പോകുന്ന ട്രെയിനിനുംസ്റ്റോപ്പ്വേണമെന്നാണ് യാത്രക്കാര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന ധര്‍ണ കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഡവലപ്പ്മെന്റ് ആക്ഷന്‍ കമ്മറ്റി ചെയര്മാന് പുത്തൂകാട്ട് രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ ചെയര്മാന് വി.കെ.അബ്ദുറഹിമാന് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍മാരായ ടി.അരവിന്ദാക്ഷന്,
രേവതി തുളസിദാസ്, അനിത.കെ, ചെറിയാവി സുരേഷ് ബാബു, രേഖ മുല്ലകുനി, കെ.കെ.സ്മിതേഷ്, അന്‍വര്‍ കായിരികണ്ടി, അഷ്റഫ് കോട്ടക്കല്‍ കെ.ടി വിനോദന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എം. വേണുഗോപാലന്‍, സബീഷ് കുന്നങ്ങോത്ത്, ഇരിങ്ങല്‍ അനില്‍കുമാര്‍, ഹുസൈന് മൂരാട്, രാജന് കൊളാവി പാലം, എസ്.വി.റഹ്മത്തുള്ള, ജിഷേഷ് കുമാര്‍, വിവിധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ സുരേഷ് ബാബു പൂക്കാട്, പ്രദിപ് ചോമ്പാല, കെ.പി ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡവലപ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ നിധിഷ് പി.വി സ്വാഗതവും സുനില്‍ ചാത്തോത്ത് നന്ദിയും പറഞ്ഞു.