വടകര: ഡിടിപിസിയുടെ കീഴില്‍ വടകര നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സാന്റ് ബാങ്ക്സിന് ഹരിത ടൂറിസം കേന്ദ്രം പദവി. വടകര നഗരസഭ, ഹരിത കേരളം മിഷന്, ഡിടിപിസി കോഴിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സാന്റ് ബാങ്ക്സില്‍ ഹരിത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്.
സാന്റ് ബാങ്ക്സില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഹരിത ടൂറിസം പ്രഖ്യാപനം നടത്തി. ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ കെ.കെ.അശ്വിന് ഹരിത ടൂറിസം സര്‍ട്ടിഫിക്കറ്റ് കൈമാറിക്കൊണ്ടായിരുന്നു പ്രഖ്യാപനം. വൈസ് ചെയര്മാന് പി.കെ.സതീശന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി.പ്രജിത സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ രാജിത പതേരി, എം.ബിജു, സിന്ധു പ്രേമന്, വാര്‍ഡ് കൗണ്‍സിലര്‍ പി.വി.ഹാഷിം, ഹരിത കേരള മിഷന് റിസോഴ്സ് പേഴ്സണ്‍ ഷംന പി എന്നിവര്‍ സംസാരിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ കെ.പി.രമേശന് നന്ദി പറഞ്ഞു. കൗണ്‍സിലര്‍മാര്‍, ഡിടിപിസി പ്രതിനിധികള്‍, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, സാന്‍ഡ് ബാങ്ക് ജീവനക്കാര്‍, പ്രദേശവാസികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളും, ഹരിതവല്‍കരണ പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപം തടയുന്നതിനുള്ള ഹരിത ചെക്ക് പോസ്റ്റ്, ഹരിത വീഥിയൊരുക്കല്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ശലഭോദ്യാനം എന്നിവ തുടര്‍ പദ്ധതിയായി നടത്തും. നിലവിലുള്ള അജൈവ
മാലിന്യ ബിന്നുകള്‍ക്കും ഹരിത നിര്‍ദ്ദേശക ബോര്‍ഡുകള്‍ക്കും പുറമെ ആവശ്യമായ ബിന്നുകളും ബോര്‍ഡുകളും സ്ഥാപിക്കാനുള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും. സാന്റ് ബാങ്ക്സിനെ ജില്ലയിലെ മാതൃക ബീച്ച് ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്