മുക്കാളി: ഹൈവേ വികസനത്തിൻ്റെ ഭാഗമായി മുക്കാളിയിൽ വാഹനം വഴി തിരിച്ച് വിട്ടപ്പോൾ ബസുകളും ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ പഴയ റോഡു വഴി ജനങ്ങളുടെ ജീവന് ഭീക്ഷണിയായി കൊണ്ട് മരണപാച്ചിൽ നടത്തുകയാണ് എന്ന് വ്യാപാരി വ്യവസായി സമിതി. ഇത് എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നും വികസനത്തിൻ്റെ പേരിൽ വാഗാഡ് കമ്പനി തകർത്ത മുക്കാളി ടൗൺ റോഡ് എത്രയും പെട്ടന്ന് പുനർ
നിർമ്മാണം നടത്താത്ത പക്ഷം ബഹുജനങ്ങളെ ഉൾപ്പെടുത്തി വാഹനഗതാഗതം തടഞ്ഞു കൊണ്ടുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകും എന്നുംസെക്രട്ടറി ജനീഷ് മുക്കാളി
പ്രസിഡണ്ട് തിലകൻ എന്നിവർ പറഞ്ഞു.