തൃശൂര്‍: ഒറ്റത്തന്ത പ്രയോഗത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി നൽകി. തൃശൂര്‍ പൂരം കലക്കിയതി
ന്റെ അന്വേഷണം സിബിഐയെ ഏല്പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റത്തന്ത പരാമര്‍ശം നടത്തിയത്.
അഭിഭാഷകൻ വി.ആര്.അനൂപാണ് പോലീസിൽ പരാതി നൽകിയത്. ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്. സുരേഷ് ഗോപി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
സുരേഷ് ഗോപിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടി രംഗത്ത് എത്തി. താഴേക്കിടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താത്തതിന്റെ കുറവാണ് അദ്ദേഹത്തിന്. കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവില്‍ നിന്നും ഇത്തരത്തിലൊരു പ്രയോഗം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.