കൊയിലാണ്ടി: നന്തി മേല്‍പാലത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ച മധ്യവയസ്കനെ തിരിച്ചറിഞ്ഞു. പേരാമ്പ്ര ചാലിക്കര സ്വദേശി തലപ്പങ്ങ ബാബുവാണ് (52) മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ച ബാബുവിനെ നാട്ടുകാരും കൊയിലാണ്ടി പോലീസും ചേര്‍ന്ന് ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല. ഭാര്യ: ജാന്‍സി.