ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷുദ്രജീവി ശല്യം രൂക്ഷമായി. ആറാം വാര്‍ഡ് മൂര്‍ച്ചിലോട്ട് താഴ, തെക്കേവീട്ടില്‍, മല്ലി വീട്ടില്‍ പറമ്പുകളില്‍ മൊത്തം കാട്പിടിച്ചിരിക്കുന്നതിനാല് ഈ പ്രദേശം കാട്ടുപന്നികളുടെയും മുള്ളന്‍ പന്നികളുടെയും വിഷപാമ്പുകളുടെയും വിഹാര കേന്ദ്രമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മല്ലി വീട്ടില്‍ ഇബ്രാഹിം ഹാജിയുടെ പറമ്പിലെ നാല്പതോളം തെങ്ങിന്‍തൈകളാണ് ഇവ നശിപ്പിച്ചത്. ഈ ഭാഗങ്ങളില്‍ യാതൊരു കൃഷിയും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്. അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.