കൊണ്ടോട്ടി: കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിന് വ്യാജ ബോംബ് ഭീഷണി അയച്ച കേസിൽ പ്രതി അറസ്റ്റിൽ.
പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസാണ് (26) അറസ്റ്റിലായത്. ഇക്കഴിഞ്ഞ 29 നാണ് ഇയാൾ കരിപ്പൂർ എയർപ്പോർട്ട് ഡയറക്ടർക്ക് ഇ മെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശം അയക്കുന്നത്.എയർ അറേബ്യ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. കരിപ്പൂർ-അബുദാബി വിമാനം നിങ്ങൾ കാൻസൽ ചെയ്യണം അല്ലെങ്കിൽ വിമാനം പൂർണമായും തകരും. വിമാനത്തിനകത്തുള്ള മുഴുവൻ യാത്രക്കാരുടെയും കുടുംബങ്ങളോട് നിങ്ങൾ മറുപടി പറയേണ്ടി വരും. അതുകൊണ്ട് നിങ്ങൾ വിമാനം അടുത്ത ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്യണമെന്നുമായിരുന്നു ഭീഷണി.
സ്വന്തം മൊബൈൽ ഫോണിൽ നിന്ന് തന്നെയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. എയർപോർട്ട് അധികൃതർ കരിപ്പൂർ പോലീസിന് പരാതി നൽകുകയും തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷണം
ആരംഭിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്വന്തം മൊബൈൽ ഫോണിൽ നിന്ന് തന്നെയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. എയർപോർട്ട് അധികൃതർ കരിപ്പൂർ പോലീസിന് പരാതി നൽകുകയും തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷണം