വടകര: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് നാല്പത് വര്‍ഷം. ഉജ്വല സ്മരണകളോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ എങ്ങും വൈവിധ്യമാര്‍ന്ന പരിപാടികള്‍.
വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചു വിളക്കിനു സമീപം ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും ഐക്യദാര്‍ഡ്യ പ്രതിജ്ഞയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി.കെ. പ്രേമന്റെ അധ്യക്ഷത വഹിച്ച അനുസ്മരണപരിപാടി ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ:ഇ. നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു. സതീശന് കുരിയാടി, പുറന്തോടത്ത് സുകുമാരന്‍, നടക്കല്‍ വിശ്വനാഥന്, കോറോത്ത് ബാബു, ലത്തീഫ് കല്ലറയില്‍, നാസര്‍ മീത്തല്‍, കമറുദീന് കുരിയാടി, ടി.പി.ശ്രീലേഷ്, എം.സുരേഷ് ബാബു, അജിത് പ്രസാദ് കുയ്യാലില്‍, രഞ്ജിത്ത് കണ്ണോത്ത്, ഷംസുദ്ദീന് കല്ലിങ്കല്‍, ഭാസ്കരന് വി.കെ, രാജന്.എം, നിരേഷ് എടോടി, എം.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
വില്യാപ്പള്ളി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ വില്ല്യാപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സി.പി.ബിജു പ്രസാദിന്റെ അധ്യക്ഷതയില്‍ വി.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. എന്‍.ശങ്കരന്, എം.പി. വിദ്യാധരന്, ദിനേശ് ബാബു കൂട്ടങ്ങാരം, അനൂപ് വില്ല്യാപ്പള്ളി, വി.മുരളീധരന്, പാറേമ്മല്‍ ബാബു, കുറ്റിയില്‍ ചന്ദ്രന്, എ.എസ്.സഗീഷ് മാസ്റ്റര്‍, നാരായണന് കൊടക്കലാണ്ടി, പുനത്തില്‍ രമേശന് എന്നിവര്‍ പ്രസംഗിച്ചു.