കുറ്റ്യാടി: പെന്‍ഷന്‍പരിഷ്കരണ കമ്മീഷനെ ഉടന്‍ നിയമിക്കണമെന്നും ഡി.എ കുടിശ്ശിക സഹിതം വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) കുന്നുമ്മല്‍ മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. പെന്‍ഷന്‍പരിഷ്കരണ കമ്മീഷനെ ഉടന്‍ നിയമിക്കുക, ഡി.എ കുടിശ്ശിക സഹിതം വിതരണം ചെയ്യണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപെട്ടു.
അമ്പലകുളങ്ങരയില് കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിഎ ജില്ല ജോയന്റ് സെക്രട്ടറി ബി.കെ.സത്യനാഥന് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് വി.വി വിനോദന്‍ നവാഗതരെ വരവേറ്റു. വി.പി.സര്‍വ്വോത്തമന്‍, പ്രദ്യുമ്നന്, പി.പി.കുമാരന്, പി.പി.മൊയ്തു, വി.എം കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.പി.കുമാരന് (പ്രസിഡന്റ്), പി.പി.അനൂപ് കുമാര്‍ (സെക്രട്ടറി), കെ.മോഹന്‍ദാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.