വടകര: ജലജീവന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതി പരിഹരിച്ച് ഉപഭോക്താക്കള്‍ക്ക് അടിയന്തിരമായി കുടിവെള്ളം എത്തിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് വടകര ഡിവിഷന് കമ്മറ്റി ആവശ്യപ്പെട്ടു. റോഡ് താറുമാറാക്കി എന്ന പരാതി നിലനില്‍ക്കുമ്പോഴും പ്രവൃത്തി നിലച്ചിരിക്കുകയാണ്. ജില്ലാജനറല്‍ സെകട്ടറി പി.രാജന് ഉദ്ഘാടനം ചെയ്തു. കെ.മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. പി. ദിനേശന്, ടി.പി.ജഗദീശന്, കെ.പി.വിജയന് ടി.കെ.നാരായണന് എന്നിവര്‍ പ്രസംഗിച്ചു