മണിയൂര്‍: കിസാന്‍ ജനതാ നേതാവും ജനതാ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായിരുന്ന മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു. ആര്.ജെ.ഡി. മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി ജെ.എന്‍.പ്രേംഭാസിന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ടി.ടി.മൊയ്തു, ഒ.പി.ചന്ദ്രന്, സി.വിനോദന്‍, സി.വി.സുരേഷ് കുമാര്‍, രാമചന്ദ്രന് മണപ്പുറത്ത്, മനോജ് ചിറങ്കര, ഇ.വിനോദന്‍ എന്നിവര്‍ സംസാരിച്ചു.