മണിയൂര്‍: പാലയാട് നടയില്‍ 41 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാലയാട് ദേശീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ അവസാനം നടക്കും. ഇതോടനുബന്ധിച്ച് ‘ഗ്രാമോല്‍സവം 2024’ എന്ന പേരില്‍ വിവിധ പരിപാടികള്‍ നടത്തും. ഇതിനായി ഇ.നാരായണന് ചെയര്‍മാനും കെ.കെ.രാജേഷ് ജനറല്‍ കണ്‍വിനറുമായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. എഐ സാങ്കേതിക വിദ്യയെപറ്റി
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പഠന ക്ലാസ്, സ്ത്രീ സുരക്ഷാ സംവാദം, പ്രതിഭാസംഗമം, മുന്‍കാല പ്രവര്‍ത്തകരുടെ സംഗമം, നാടറിയുക നാട്ടാരെ അറിയുക-കഴിവുതെളിയിച്ച നാട്ടാരുടെ സംഗമം, സാഹിത്യസംഗമം, വനിതാസംഗമം, കലാ സംഗമം എന്നിവ നടക്കും. കൂടാതെ നാട്ടുകാരുടെ കഥ, കവിത, ലേഖനങ്ങള്‍, അനുഭവങ്ങള്‍, വര നാട്ടു ചരിത്രം എന്നിവ ഉള്‍പ്പെടുത്തി സ്മരണികയും പുറത്തിറക്കും. ഡിസംബര്‍ 28, 29 തിയ്യതികളില്‍
പാലയാട് നടയില്‍ വിപുലമായ സ്റ്റേജ് പരിപാടികളം സംഘടിപ്പിക്കും. 29 ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കും. നവരസ മ്യൂസിക് ബാന്‍ഡിന്റെ സംഗിത നിശയും അന്ന് ഉണ്ടായിരിക്കും. പാലയാട് എല്‍പി സ്കൂളില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപവത്കരണ യോഗത്തില്‍ നൂറിലധികം പേര് പങ്കെടുത്തു.
.
.