നാദാപുരം: കുത്തക കമ്പനികളുടെ സര്‍വീസ് രംഗത്തെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് എയര്‍കണ്ടീഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ സംഘടനയായ എച്ച്വിഎസിആര് എംപ്ലോയീസ് അസോസിയേഷന് (ഹീറ്റിംഗ് വെന്റിലേഷന് എയര്‍കണ്ടീഷനിങ് & റഫ്രിജറേഷന്‍) വടകര താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. നാദാപുരം എംവൈഎം ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന് കരിച്ചേരി ഉദ്ഘാടനം ചെയ്തു.
എം.സി.നൗഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി മെമ്പര്‍ കെ.എ.സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് പി.ടി.ദീപേഷ്, ജില്ലാ സെക്രട്ടറി വി.പാര്‍ഥസാരഥി, വയനാട് ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ ഷബ്നാസ്, ധനീഷ് എ ആര്, ഷാജി വി എം, ഡെന്നീസ് സി വി എന്നിവര്‍ സംസാരിച്ചു. വടകര താലൂക്ക് സെക്രട്ടറി അനൂപ് വാര്‍ഷിക റിപ്പോര്‍ട്ടും രൂപേഷ് വരവുചെലവു കണക്കും അവതരിപ്പിച്ചു. എം.ടി.മനോജ് സ്വാഗതം പറഞ്ഞു.