വില്യാപ്പള്ളി: കടമേരി ആര്‍എസി ഹയര്‍ സെക്കന്ററി സ്കൂളില്‍ ‘മീഡിയ മേറ്റ്സ്’ എന്ന പേരില്‍ മീഡിയ ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങി. കേരള മീഡിയ അക്കാദമിയുടെ അംഗീകാരം ലഭിച്ച ക്ലബ്ബിന്റെ പ്രവര്‍ത്തനം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ മുസ്തഫ കുറ്റിയില്‍ അധ്യക്ഷനായി. അബ്ദുള്ള പുതിയെടുത്ത്, ആര്.വിജയന് എന്നിവര്‍ മാധ്യമ ചര്‍ച്ചയില്‍ പങ്കെടുത്തു. ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ.മുഹമ്മദലി, ഹെഡ് മാസ്റ്റര്‍ മുഹമ്മദ് കാങ്ങാട്ട്, വാര്‍ഡ് മെമ്പര്‍ കാട്ടില്‍ മൊയ്തു, ബഷീര്‍ കൈതക്കണ്ടി, എന്‍.കെ.നിസാര്‍, അബ്ദുള്‍ ഗഫൂര്‍, ജമാല്‍ കുറ്റിയില്‍, കുഞ്ഞമ്മദ് കപ്പറമ്പത്ത്, ഹാരിസ് മുച്ചിലോട്ടുമ്മല്‍, കെ.അശ്വിനി എന്നിവര്‍ സംസാരിച്ചു.
ഇവിടെ ഹ്യൂമാനിറ്റീസില്‍ ജേണലിസം വിദ്യാര്‍ഥികളുണ്ട്. ഇത് കണക്കിലെടുത്താണ് മീഡിയ ക്ലബിന് രൂപം നല്കിയതും കേരള മീഡിയ അക്കാദമിയുടെ അംഗീകാരം ലഭിച്ചതും.