കോഴിക്കോട്: മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസും ഫാറൂഖ് കോളേജിലെ മലയാള വിഭാഗവും സംയുക്തമായി ഇൻറർ കൊളീജിയേറ്റ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം നവംബർ

നാലിന് രാവിലെ 10 മണിക്ക് ഫാറൂഖ് കോളേജിലെ യു ജി സെമിനാർ ഹാളിൽ നടക്കും. സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകൾ, ഗവ. പോളിടെക്നിക് കോളേജ്, ഗവ. ഐടിഐ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒരു സ്ഥാപനത്തിൽ നിന്ന് രണ്ടു പേർ അടങ്ങുന്ന ഒരു ടീമിനാണ് പങ്കെടുക്കാനാവുക.ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2000 രൂപയുമാണ്. സാഹിത്യം, മലയാള ഭാഷ, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയാകും

ചോദ്യങ്ങൾ.പങ്കെടുക്കാനാഗ്രഹിക് കുന്നവർ പേര്, കോഴ്സ്, കോളേജിൻ്റെ പേര് എന്നിവ 7025688333 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ dio.prd@gmail.com എന്ന മെയിലിലേക്കോ അയച്ചു രജിസ്റ്റർ ചെയ്യണം. ക്വിസിന് വരുമ്പോൾ പ്രിൻസിപ്പാളിൻ്റെ സാക്ഷ്യപത്രവും കോളേജിലെ തിരിച്ചറിയൽ കാർഡും കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്ക്:
7025688333.