വടകര: ആയിരങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന ചോറോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സുവര്‍ണജൂബിലി ആഘോഷത്തിന് തിരിതെളിഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ സാധ്യത കണക്കിലെടുത്ത് മുന്നോട്ട് പോകുന്ന വിദ്യാഭ്യാസ രീതിയാണ് കേരളത്തിന്റേതെന്ന് മന്ത്രി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സിലബസില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരള മാണെന്ന് നാം ഓര്‍ക്കണം. കൂട്ടായ ഇടങ്ങളെ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളാണ് പൊതു വിദ്യാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ.രമ എംഎല്‍എ അധ്യക്ഷയായി. പ്രിന്‍സിപ്പള്‍ കെജി ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എം വാസു, കെ പി കരുണന് എന്നിവര്‍ ഉപഹാരം നല്കി. ജനപ്രതിനിധികളായ നിഷ പുത്തന്‍ പുരയില്‍, എന്‍ എം വിമല, സി.നാരായണന്, ശ്യാമള പൂവ്വേരി, ഗീതമോഹന്‍, പി ലിസി, ഷിനിത ചെറുവത്ത്, പ്രസാദ് വിലങ്ങില്‍, പുഷ്പമഠത്തില്, കെ സുബിഷ, ഹയര്‍ സെക്കങറിറീജ്യനല് ഡപ്യുട്ടി ഡയരക്ടര്‍ എം സന്തോഷ് കുമാര്‍, ഡിഡി ഇ സി മനോജ് കുമാര്‍, എം ബാലകൃഷ്ണന്,എ കെ ദിയ, സാല്‍വിയ പ്രകാശ്, പിടിഎ പ്രസിഡന്റ് കെ കെ മധു, രാഷ്ടിയ പാര്‍ട്ടി പ്രതിനിധികളായ എന്‍ നിധിന്,ഇ സ്മയില്‍, പി കെ സതീശന്, ഇ പി ദാമോദരന്‍, രാജീവന്, എംടി രജീഷ് ബാബു, ഒ രാഘവന്, സദാശിവന്, വി പി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്മാന് പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരന് സ്വാഗതവും ഹെഡ്മിസ്ട്രസ് കെ സുധ നന്ദിയും പറഞ്ഞു. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2025 ജനുവരി വരെ വിവിധ പരിപാടികള്‍ നടക്കും.