മൊകേരി: കോണ്‍ഗ്രസ് കുടുംബാംഗവുമായ നടുപ്പൊയില്‍ അമ്മദിന്റെ വേര്‍പ്പാടില്‍ കോണ്‍ഗ്രസ് നടുപ്പൊയില്‍ മേഖലാ കമ്മിറ്റി അനുശോചിച്ചു. നടുപ്പൊയിലിലെ മുന്‍കാല വ്യാപാരിയും മഹല്ല് പ്രസിഡന്റും പൊതു പ്രവര്‍ത്തകനുമാണ്. തികഞ്ഞ മതേതരവാദിയും ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപ്പെടുകയും ചെയ്യുന്ന അമ്മദിന്റെ നിര്യാണം പ്രദേശത്തിന് ഏറെ നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു
നടുപ്പൊയില്‍ ദിനേശന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ്, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ ടി. ുരേഷ് ബാബു, പി.പി.ദിനേശന്, എസ്.ജെ.സജീവന്, എന്‍.സി.കുമാരന്, ശ്രീധരന് പുതിയോട്ട് പറമ്പത്ത്, പി.അശോകന്, ബബീഷ് പൂക്കുന്നുമേല് എന്നിവര്‍ സംസാരിച്ചു.