വട്ടോളി: കോഴിക്കോട് നടന്ന റവന്യു ജില്ലാ ശാസ്ത്രോത്സവത്തില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് മോള്‍ഡിങ്ങില്‍ പങ്കെടുത്ത് ഫസ്റ്റ് എ
ഗ്രേഡ് കരസ്ഥമാക്കി വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ആര്.വി.ഗോപിക കൃഷ്ണ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. ഗോപികയുടെ ജ്യേഷ്ഠത്തി കൃഷ്ണേന്ദു നാലു പ്രാവിശ്യം ഇതേ ഇനത്തില്‍ പങ്കെടുത്ത് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില്‍ എത്തിയിരുന്നു. ചേച്ചിയുടെ പാത പിന്തുടര്ന്നാണ് ഗോപികയും സ്കൂളിന് വേണ്ടി നേട്ടം കൊയ്തത്. യുപി വിഭാഗത്തില്‍ നിന്ന് ജ്യേഷ്ഠത്തി തയ്യാറാക്കുന്ന കാര്യങ്ങള്‍ കണ്ട് പഠിച്ചാണ് ഗോപികയും പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഒരു കൈ നോക്കാന്‍ പുറപ്പെട്ടത്.
വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക പി.ടി.വഹിതയുടെയും കുണ്ടുതോട് ഗവ. സ്കൂളില്‍ നിന്നു വിരമിച്ച അധ്യാപകന് രാധാകൃഷ്ണന്റെയും മകളാണ് ഗോപിക. ഹയര്‍ സെക്കന്ററി വിഭാഗത്തിലാണ് ഇവര്‍ മത്സരിച്ചത്. ആലപ്പുഴ മേളയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോപിക.
-ആനന്ദന് എലിയാറ