കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ്
അസോസിയേഷന് (ഐഎന്‍ടിയുസി) സംസ്ഥാനത്ത് നടത്തുന്ന സേവ് വാട്ടര്‍ അതോറിറ്റി സമര ശൃംഖലക്ക് കോഴിക്കോട് ആരംഭം കുറിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബിജു ഉദ്ഘാടനം ചെയ്തു. വാട്ടര്‍ അതോറിറ്റിയെ തകര്‍ക്കുന്ന നയങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും നോണ്‍ പ്ലാന്‍ ഗ്രാന്‍ഡ് അനുവദിക്കണമെന്നും പി.ബിജു ആവശ്യപ്പെട്ടു. ബി.രാഗേഷ്, പി.പ്രമോദ്, പി.പി.ഇല്ല്യാസ്, മെറിന് ജോണ്‍, ടി.പി.രാധാകൃഷ്ണന്, കെ.എം.വിനോദന്‍, ജി.ഷിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
