ആയഞ്ചേരി: കുരുന്നുകളുടെ സര്‍ഗ വാസനകള്‍ പരസ്പര സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സംഗമ വേദിയാവണമെന്നും കലകള്‍ ജീവിക്കുന്ന മനസില്‍ കാപട്യങ്ങള്‍ക്ക് സ്ഥാനമുണ്ടാവില്ലെന്നും പ്രശസ്ത കവി കെ.വീരാന്‍ കുട്ടി അഭിപ്രായപ്പെട്ടു. ആയഞ്ചേരി പഞ്ചായത്ത് സ്കൂള്‍ കലോത്സവം ചീക്കിലോട് യുപി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാന്ത്രികന് തന്റെ തൊപ്പിയില്‍ നിന്ന് വര്‍ണ റിബണുകള്‍ പുറത്തെടുക്കുന്നത് പോലെ കുട്ടികള്‍ ഒളിഞ്ഞു കിടക്കുന്ന അവരുടെ നിറം പകര്‍ന്ന കലാവൈഭവങ്ങള്‍ പുറത്തെടുക്കാന്‍ പരിശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.വി.കുഞ്ഞിരാമന്, പഞ്ചായത്ത് അംഗങ്ങളായ ടി.കെ.ഹാരിസ്, എ.സുരേന്ദ്രന്, പിഇസി കണ്‍വീനര്‍ നാസര്‍ ആക്കായി, പ്രധാനാധ്യാപകന് സി.എച്ച്.മൊയ്തു എന്നിവര്‍ സംസാരിച്ചു. പി.ടി.എ.പ്രസിഡന്റ് രാജന് പുതുശ്ശേരി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സി.സി.കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.