കൊയിലാണ്ടി: കണയങ്കോട് പുഴയില്‍ ചാടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ഉണ്ണികുളം ശാന്തിനഗര്‍ കേളോത്ത് പറമ്പ് അലാവുദീന്റ മകന് മുഹമ്മദ് ഉവൈസാണ് (20) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കണയങ്കോട് പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചാണ് പുഴയിലേക്ക് ചാടിയത്. ഒരു ബൈക്ക് യാത്രക്കാരന് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും കുതറിമാറി ചാടുകയായിരുന്നു.
ഉടന്‍തന്നെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ മത്സ്യതൊഴിലാളികളുടെ വലയില്‍ കുടുങ്ങി. ഫയര്‍ഫോഴിസിന്റെ ആംബുലന്‍സില്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: മുംതാസ്. സഹോദരങ്ങള്‍: അഭിഷര്‍, മുസവ്വിയര്.