വാണിമേൽ: വാണിമേൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിൽ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി ജില്ലാ മെഡിക്കൽ ഓഫീസ് MIST ടീമിൻ്റെ നേതൃത്വത്തിൽ രാത്രികാല ക്യാമ്പ് നടത്തി. 80 പേരെ സ്ക്രീൻ ചെയ്തു. മലമ്പനി, മന്ത് രോഗ നിർണ്ണയ രക്തപരിശോധനയും, ത്വക് രോഗ
പരിശോധനയും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നൽകി. ഡോ: ജഫ്രിക് (MIST- കോഴിക്കോട്) ജെ എച്ച്.ഐ മാരായ സതീഷ്. സി.പി, വിജയരാഘവൻ പി, ബിജുള, ജെ.പി. എച്ച്.എൻ സനിത എന്നിവർ പങ്കെടുത്തു.