പയ്യോളി: പയ്യോളി ഗവ.ഹൈസ്കൂള്‍ വിദ്യാര്‍ഥികളും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ സഹപാഠിക്കൊരു വീടായി. പയ്യോളി
മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയൊന്നാം ഡിവിഷനില്‍ നെല്യേരി മാണിക്കോത്ത് പണിത വീടിന്റെ പാലുകാച്ചല്‍ നാളെ (ബുധന്‍) നടക്കും.
ഗവ: ഹൈസ്കൂളില്‍ ഒമ്പതിലും കീഴൂര്‍ എയുപി സ്കൂളില്‍ അഞ്ചിലും പഠിക്കുന്ന സഹോദരങ്ങളുടെ കുടുംബത്തിനാണ് അടച്ചുറപ്പുള്ള വീട് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മേല്‍ഭാഗം മറച്ച ഒറ്റമുറി വീടിന്റെ ദൈന്യതയില്‍ കഴിയുന്ന കുടുംബത്തിന് സഹപാഠിക്കൊരു
വീട് എന്ന പേരില്‍ പയ്യോളി ഹൈസ്കൂള്‍ പി.ടി.എയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് വീട് യാഥാര്‍ഥ്യമാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് പ്രവൃത്തി ഉദ്ഘാടനം നടത്തുകയും മൂന്ന് മാസത്തിനുള്ളില്‍ വീടിന്റെ പണി പൂത്തിയാക്കുകയുമായിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.പി. ഫാത്തിമ ചെയര്‍മാനും പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് കണ്‍വീനറും ബഷീര്‍ മായേരി ട്രഷറുമായ കമ്മറ്റിയാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. വീടിന്റെ
പാലുകാച്ചല്‍ ചടങ്ങ് നാളെ രാവിലെ പത്ത് മണിക്ക് നടക്കും.