വടകര: വടകര കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് തകരാറിലായതിനാല്‍ കോടതി, ജയില്‍, സിവില്‍ സ്റ്റേഷന്, വീരഞ്ചേരി, കസ്റ്റംസ് റോഡ്, കുരിയാടി ഭാഗങ്ങളില്‍ നാലുദിവസം കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു. വില്യാപ്പള്ളി റോഡ് ജംഗ്ഷനില്‍ ബിഎസ്എന്‍എല്‍ കേബിള്‍ സ്ഥാപിക്കുന്നതിനിടെയാണ് മെയിന്‍ വിതരണ ലൈന്‍ തകരാറിലായത്. ഇത് നേരെയാക്കാന്‍ ഇത്രയും ദിവസം വേണ്ടിവരുന്ന സ്ഥിതിയാണ്.