
പ്രസംഗത്തിന്റെ ഉദ്ദേശ്യം അപമാനിക്കലായിരുന്നു. പ്രത്യാഘാതം മനസിലാക്കിക്കൊണ്ടായിരുന്നു ദിവ്യയുടെ പ്രവൃത്തി. അതുകൊണ്ട് ജാമ്യം നല്കിയാല് അത് തെറ്റായ സന്ദേശമാകുമെന്നും 38 പേജുള്ള വിധിന്യായത്തില്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോട

ദിവ്യയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തുകൊണ്ടുള്ളതാണ്. ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തില്‍ പരിഹസിക്കാനാണ് ശ്രമിച്ചത്.
അഴിമതിയെക്കുറിച്ച് അറിവ് ലഭിച്ചെങ്കില്‍ അത് പോലീസിനെയോ വിജിലന്‍സിനെയോ ആണ് അറിയിക്കേണ്ടിയിരുന്നത്. ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വിലയിരുത്തി.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ഈ മാസം 17നാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ദിവ്യയ്ക്കെതിരെ കേസെടുത്തത്. കേസിൽ ദിവ്യ മാത്രമാണ് പ്രതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ യാത്രയയപ്പ് ചടങ്ങിൽ പറഞ്ഞ കൊള്ളിവാക്കുകളാണ് എഡിഎം നവീൻ ബാബു ജീവനൊടുക്കാൻ കാരണമായതെന്നാണ് കേസ്.