കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ മത്സ്യ സമ്പദ് യോജനയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടിയിലെ ഫിഷിങ്ങ് ഹാര്‍ബറിന്റെ വികസനത്തിനായി 20.9 രൂപ കോടി അനുവദിച്ച കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യനും കേന്ദ്ര സര്‍ക്കാറിനും അഭിവാദ്യം
അര്‍പ്പിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. ഹാര്‍ബറിലെ മത്സ്യ തൊഴിലാളികള്‍ക്ക് മധുരം വിതരണം ചെയ്തു. ഓഗസ്റ്റ് 30 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് വീണ്ടും പണം അനുവദിച്ചത്. ജില്ല ട്രഷറര്‍ വി.കെ.ജയന് മധുര പലഹാര വിതരണം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര് ജയ്കിഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം
വായനാരി വിനോദ്, മണ്ഡലം ജന. സെക്രട്ടറി കെ.വി.സുരേഷ്, അഡ്വ എ.വി.നിധിന്, ട്രഷറര്‍ ഒ.മാധവന്, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ കെ.കെ.വൈശാഖ്, രവി കോമത്ത്കര, പ്രീജിത്ത് ടി പി എന്നിവര്‍ നേതൃത്വം നല്കി