വടകര: സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ കമ്പിക്കൂട് പരിഷ്കാരം. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നര്‍ വലയുന്ന സ്ഥിതി.
കഴിഞ്ഞദിവസമാണ് ഓഫീസില്‍ കയറുന്നിടത്ത് തന്നെ കമ്പിക്കൂട് പ്രത്യക്ഷപ്പെട്ടത്. പിആര്‍ഒ കൗണ്ടറിനും ഇ-സേവ കേന്ദ്രത്തിനും ഇടയിലാണ് കൂട് വെച്ചിരിക്കന്നത്. സ്ഥലമില്ലാത്തതിനാല്‍ നിന്നുതിരിയാന്‍ കഴിയാതെ പ്രയാസപ്പെടുമ്പോഴാണ് ഈയൊരു ഏര്പാട്. ഇത് സ്ഥാപിച്ചതോടെ പിആര്ഒവില് നിന്നു കാര്യങ്ങള്‍ അറിയാന്‍ ക്യൂ നില്‍ക്കേണ്ടി വരുന്നത് വരാന്തയിലാണ്. ഉള്ള സൗകര്യം പോലും ഇല്ലാതാക്കുന്ന ഏര്‍പാടായി മാറി. വിവിധ സെക്ഷനുകളില്‍ നേരിട്ട് എത്താനും പറ്റില്ല. ഒറ്റനോട്ടത്തില്‍ കമ്പിക്കൂട് കാണുമ്പോള്‍ ചപ്പുചവറുകള്‍ ഇടുന്നതിന് വെച്ചതാണെന്ന് തോന്നിപ്പോകും. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി എത്തുന്നവര്‍ക്ക് സുഗമമായി കാര്യങ്ങള്‍ നടത്താനാണ് പുതിയ പരിഷ്കാരമെന്നാണ് അധികാരികളുടെ വിശദീകരണം.
അതിനിടെ; കഴിഞ്ഞദിവസം ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വടകര ഓഫീസില്‍ എത്തിയപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അടക്കമുള്ളവരുടെ ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് നടന്നില്ല.