കുറുന്തോടി: പിതാവിൻ്റെ നാമധേയത്തിൽ വിദ്യാലയത്തിൽ സ്റ്റേജ് ഒരുക്കി കുടുംബം മാതൃകയായി. പള്ളിച്ചാങ്കണ്ടി മീത്തൽ കണ്ണൻ്റെ സ്മരണയ്ക്കായാണ് മക്കൾ കുറുന്തോടി എം എൽ പി സ്കൂളിൽ സ്റ്റേജ് യാഥാർത്ഥ്യമാക്കിയത്. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ അഷ്റഫിൻ്റെ സാന്നിധ്യത്തിൽ പ്രൗഢമായ ചടങ്ങിൽ കണ്ണൻ്റെ ഭാര്യ ലീല സ്റ്റേജ്
വിദ്യാലയത്തിന് സമർപ്പിച്ചു. വാർഡ് മെമ്പർ ശശിധരൻ കരിമ്പാണ്ടി, തോടന്നൂർ എഇഒ വിനോദ്, മാനേജർ ചന്ദ്രിക, കെ കെ പ്രദീപൻ, രാധാകൃഷ്ണൻ സി. ഒ, ഒ ഗോപാലകുറുപ്പ്, സുരേഷ്ബാബു, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻ്റ് നരേന്ദ്ര നാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപിക പ്രസീന കെ എം സ്വാഗതവും എം പി ടി എ പ്രസിഡൻ്റ് റസീന നന്ദിയും പറഞ്ഞു.