വടകര: സിപിഎം വടകര ഏരിയ കമ്മിറ്റിയില്‍ എത്താന്‍ ശ്രമിച്ച നാലു നേതാക്കള്‍ മത്സരിച്ചു തോറ്റു. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ്, ലോക്കല്‍ സെക്രട്ടറിമാരായ ടി.പി.ദാമോദരന്‍ (പൊന്മേരി), വത്സന് കുനിയില്‍ (നടക്കുതാഴ നോര്‍ത്ത്), സിഐടിയു നേതാവ് വേണു കക്കട്ടില്‍ എന്നിവരാണു മത്സരിച്ചത്. മത്സരം നേതൃത്വം വിലക്കിയിരുന്നെങ്കിലും ഇവര്‍ ഉറച്ചുനിന്നെന്നാണ് റിപ്പോര്‍ട്ട്.
രണ്ടു ദിവസങ്ങളിലായി മേപ്പയില്‍ സമ്മേളനത്തിനുണ്ടായിരുന്ന 168 പ്രതിനിധികളാണ് 21 അംഗ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. വടകര ഏരിയ കമ്മിറ്റിയില്‍ ആദ്യമായാണ് ഇത്രയും പേര് മത്സരിക്കുന്നത്. ടി.പി.ഗോപാലനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് ഗോപാലന് ഈ സ്ഥാനത്തെത്തുന്നത്. മറ്റു പലരുടെയും പേരുകള്‍ ഈ സ്ഥാനത്തേക്ക് ഉണ്ടായെങ്കിലും ഗോപാലനെ തന്നെ പരിഗണിക്കുകയായിരുന്നു. അതേ സമയം ഏരിയ കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നില്ലെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ഏരിയ സെക്രട്ടറി ടി.പി.ഗോപാലന് പറഞ്ഞു.