വളയം: മലയോര മേഖലയിലെ സാധരണക്കാരുടെ ആശ്രയ കേന്ദ്രമായ വളയം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് സിപിഐ എം വളയം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിരവുമ്മല്‍ വി ദാമു മാസ്റ്റര്‍ നഗറില്‍ ഏരിയ സെക്രട്ടറി പി പി ചാത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എന്‍ ദാമു, കെ വിനോദന്‍, കെ കെ അമീന എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. കെ എന്‍ ദാമു സെക്രട്ടറിയായി 14 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.