കൊയിലാണ്ടി: ഭൂമി തരം മാറ്റം അദാലത്തിൻ്റെ ഭാഗമായി കൊയിലാണ്ടി താലൂക് തല അദാലത്ത് തിങ്കളാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.ഒക്ടോബർ 1 മുതൽ 27 വരെ ലഭിച്ച തരം മാറ്റം അപേക്ഷകളിൽ 1006 എണ്ണം തീർപ്പാക്കി.ഇതിൽ 501 അപേക്ഷകൾ ഫോം 5
പ്രകാരമുള്ളതും 505 എണ്ണം ഫോം 6 പ്രകാരമുള്ളതുമാണ്. ഇതിന് പുറമെ, 406 അപേക്ഷകൾ തീർപ്പാക്കിയെങ്കിലും അപേക്ഷകൻ/അപേക്ഷക നിയമനുസൃതമുള്ള ഫീസ് അടയ്ക്കാനുള്ളതിനാൽ മാറ്റിവെച്ചു. പല വിധ രേഖകൾ ഇല്ലാത്തതിനാൽ 1113 അപേക്ഷകൾ തിരിച്ചയച്ചിട്ടുണ്ട്. തരം മാറ്റം അപേക്ഷകളിൽ ബാക്കിയുള്ളവ പരിശോധിച്ച് നവംബർ 30 നുള്ളിൽ തീർപ്പാക്കും.
ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് അദാലത്ത് ഉദ്ഘാടനം ചെയ്തു. എഡിഎം എൻ എം മെഹറലി അധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടർമാരായ ഇ അനിതകുമാരി (ദുരന്തനിവാരണം), ശീതൾ ജി മോഹൻ (തെരഞ്ഞെടുപ്പ്), ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ എന്നിവർ പങ്കെടുത്തു.