മണിയൂർ: മണിയൂർ പഞ്ചായത്ത് ഹൈസ്കൂളിൽ നാല് ഒഴിവുകളിൽ സ്ഥിരം നിയമനം നടത്താത്തത് കാരണം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടമാകുന്നതായി പരാതി. സ്കൗട്ടിന് ചുമതല ഏറ്റെടുക്കുവാൻ അധ്യാപകരില്ലാത്തതും വിദ്യാർഥികൾക്ക് അവസരങ്ങൾ നഷ്ടമാകുന്നുണ്ട്. മണിയൂർ
ഹൈസ്കൂളിൽ അടിയന്തിര നിയമനങ്ങൾ നടത്തുവാൻ മണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജില്ലാ വിദ്യാഭ്യസ ഓഫീസറോട് ആവശ്യപ്പെട്ടു. ചാലിൽ അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശാന്ത് കെ.കെ, സുനിൽകുമാർ സി.എം, അഷ്റഫ് പി.എം, രാജൻ ഇ,എം എന്നിവർ സംസാരിച്ചു.