വടകര: മയ്യന്നൂര്‍ പള്ളി, മദ്രസ കമ്മിറ്റി ഹെല്‍ത്ത് വിംഗും വടകര സിഎം ഹോസ്പിറ്റലും സംയുക്തമായി മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു.
മയ്യന്നൂരില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് മഹല്ല് പ്രസിഡന്റ് ടി.കെ.ഉസ്മാന് ഹാജി ഉദ്ഘാടനം ചെയ്തു. വരയാലില്‍ മൊയ്തു ഹാജി അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി നടന്ന ആരോഗ്യ ബോധവല്‍ക്കരണ സെമിനാറില്‍ ജീവിത ശൈലീ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഡോക്ടര്‍ മുഹമ്മദ് അഫ്രോസ് ബോധവല്കരണ ക്ലാസെടുത്തു.
ആരോഗ്യ സെമിനാര്‍ ഡോ.പി.കെ.ഉസ്മാന് ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുസ്സലാം, മഹല്ല് ഖാസി ഷറഫുദ്ധീന്‍ ബാഖവി, കയ്യാല അന്ത്രുഹാജി, എം.ടി നാസര്‍, സാബിത്ത് സന മഹല്‍, മിദ്ലാജ് കോടിയത്ത്, ഡോക്ടര്‍ അഫ്സല് ഉസ്മാന്, ജമാല്‍ എന്നിവര്‍ സംസാരിച്ചു.