വയനാട്: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ച കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസ് വയനാട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഡി ആർ മേഘശ്രീ ഞായറാഴ്ച സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറമെ, തിരുവമ്പാടി മണ്ഡലത്തിലെ
തെരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രവും വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമും സെന്റ് മേരീസ് സ്കൂൾ ആണ്. വയനാട് സബ് കളക്ടർ മിസാൽ സാഗർ ഭരത്, മെറ്റീരിയൽ മാനേജ്മെൻ്റ് നോഡൽ ഓഫീസർ അഖില സി ഉദയൻ,
തിരുവമ്പാടിയുടെ ചുമതലയുള്ള ചാർജ് ഓഫീസർ എൻ സി രതീഷ്, താമരശ്ശേരി താലൂക്ക് ഓഫീസ് ജീവനക്കാർ, കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസ് മാനേജർ ഫാദർ ബിബിൻ ജോസ് എന്നിവർ പങ്കെടുത്തു.