തണ്ണീർപന്തൽ: അരൂർ – എളയടം-തണ്ണീർ പന്തൽ റോഡ് പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് അരൂരിൽ ചേർന്ന യു ഡി എഫ് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടക്കുന്ന ഇഴഞ്ഞു നീങ്ങുന്നത് കാരണം ഈ റൂട്ടിലെ യാത്രാ പ്രതിസന്ധി രൂക്ഷമാണെന്നും യോഗം
വിലയിരുത്തി. മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി വി പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു ഡി എഫ് കൺവീനർ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. എം.കെ ഭാസ്കരൻ, പി അജിത്ത്,വാർഡ് മെമ്പർമാരായ പി ശ്രീലത, കെ റീത്ത, മുഹമ്മദ് കീഴ്പാട്ട് ലത്തീഫ് മാനത്താനത്ത് , വി പി നജീബ്, കോഡ് കണ്ടി പ്രദീഷ്,എൻ കെ വേണു, കണാര, സി ടി കെ
അമ്മദ്, ചെത്തിൽ കുമാരൻ അസ്ലം സി പി, പി വിജയൻ ,കോറോത്ത് ഗോപാലൻ, എം എസ് ബാബു, ടി വാസുദേവൻ എന്നിവർ സംസാരിച്ചു. എ.പി മുനീർ സ്വാഗതവും എൻ പി രാജൻ നന്ദിയും പറഞ്ഞു.