വട്ടോളി: ഏതുകോശമായും മാറാന്‍ കഴിവുള്ള വിത്തുകോശങ്ങള്‍ ഉപയോഗിച്ച് കൃത്രിമാവയവങ്ങള്‍ രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യ പരിചയപ്പെടുത്തി വിദ്യാര്‍ഥികള്‍. സ്റ്റെം സെല്‍ ബയോപ്രിന്റിങ്ങ് എന്ന ഈ മുന്നേറ്റവുമായി വട്ടോളി സംസ്കൃതം ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ വൈഭവ് ദേവും ദേവദത്ത് ബിജുവും സംസ്ഥാന ശാസ്ത്രമേളയിലേക്ക്.
വിത്തുകോശങ്ങള്‍ക്ക് വിഭജനത്തിലൂടെ മറ്റു കോശങ്ങളായി മാറാനുള്ള കഴിവുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് അവയവങ്ങള്‍ നിര്‍മിക്കുന്നത്. രക്താര്‍ബുദം, പ്രമേഹം, പാര്ക്കിന്സണ് എന്നിവയുടെ ചികിത്സയ്ക്കും കൃത്രിമാവയങ്ങള് രൂപപ്പെടുത്തുന്നതിനും വിത്തുകോശങ്ങള്‍ക്ക് കഴിയുന്നതിലൂടെ മരണമില്ലാത്ത കാലമാണ് വരാനിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ വിശദീകരിക്കുന്നു. ദാതാക്കളില്ലാതെ രോഗികളുടെ ശരീരകോശങ്ങളില്‍ നിന്ന് അവയവങ്ങള്‍ രൂപപ്പെടുത്തുന്നതിലൂടെ അവയവം മാറ്റിവെക്കുന്നതിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാകും. കൂടാതെ മരുന്നു പരീക്ഷണങ്ങള്‍ മനുഷ്യാവയവങ്ങളില്‍ നടത്തുന്നതും ആരോഗ്യരംഗത്ത് വന്‍മുന്നേറ്റമുണ്ടാക്കും.
കുന്നമംഗലത്തു നടന്ന ജില്ലാ ശാസ്ത്രമേളയില്‍ വിജയികളായ വൈഭവ് ദേവും ദേവദത്ത് ബിജുവും നവംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാനമേളയില്‍ ഹൈസ്കൂള്‍ സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കും. വിജയികളെ ഹെഡ്മിസ്ട്രസ് വി.പി.ശ്രീജ, പി.ടി.പ്രസിഡന്റ് പി.കെ പത്മനാഭന്, ഫസ്റ്റ് അസിസ്റ്റന്റ്റ് വി.വി.പ്രീത എന്നിവര്‍ അഭിനന്ദിച്ചു.
-ആനന്ദന് എലിയാറ