വടകര: 27-ാം തിയതി ഞായറാഴ്ച മൂരാട്-പയ്യോളി ഭാഗത്ത് സര്‍വീസ് റോഡ് അറ്റകുറ്റ പണി നടക്കുന്നതിനാല്‍ വടകര മേഖലയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി റൂറല്‍ എസ്പി പി.നിധിന്‍രാജ് അറിയിച്ചു.
ചോമ്പാല ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ട്രക്കുകള്‍ ഉള്‍പെടെയുള്ള വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നു നാദാപുരം വഴി കുറ്റ്യാടിയിലെത്തി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്. ബസുകളും മറ്റ് വാഹനങ്ങളും വടകര നാരായണനഗരം ജംഗ്ഷനില്‍ നിന്നു പണിക്കോട്ടി-മണിയൂര്‍-അട്ടക്കുണ്ട് കടവ്-കിഴൂര്‍-പള്ളിക്കര- നന്തി വഴി പോകേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലു മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെയാണ് നിയന്ത്രണം.