മുയിപ്പോത്ത്: സ്കൂള്‍ കലോത്സവങ്ങള്‍ നാടിന്റെ ഉത്സവമാണെന്നും വേദികള്‍ ജാതി, മത, രാഷ്ട്രീയത്തിന് അതീതമായി സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും കേന്ദ്രങ്ങളാണെന്നും പ്രശസ്ത സിനിമ പിന്നണി ഗായകന് അജയ് ഗോപാല്‍ അഭിപ്രായപ്പെട്ടു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ബാലകലോത്സവവും അറബിക് സാഹിത്യോത്സവവും ആവള യുപി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍
സി.എം.ബാബു, ബ്ലോക്ക് മെമ്പര്‍ കെ.അജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആദില നിബ്രാസ്, ശ്രീഷഗണേഷ്, പി.മോനിഷ, എന്‍.ആര്.രാഘവന്, എം.എം.രഘുനാഥ്, കെ.എം.ബിജിഷ, വി.പി.പ്രബിത, ഇ.ടി.ഷൈജ, എ.കെ.ബാലകൃഷ്ണന്, എ. കെ ഉമ്മര്‍, ബിജു കെ. പി, ഷോഭിഷ് ആര്. പി, ഇ. കെ സുബൈദ, പി മുംതാസ്, പി.ടി. എ പ്രസിഡന്റ് ഷാനവാസ് കൈവേലി, ബാബു അരീക്കല്‍, വിജയന് ആവള, നഫീസ കോയിലോത്ത്, ഒ മമ്മു,
കോയിലോത്ത് ഗംഗാധരന്, ടി. കെ രജീഷ്, കെ അപ്പുക്കുട്ടി, വിജേഷ് നിരാമയം, കെ.സുലൈഖ എന്നിവര്‍ സംസാരിച്ചു. ലോഗോ രൂപകല്‍പ്പന ചെയ്ത ശരത് എടവരാടിന് ഉപഹാരം നല്കി ആദരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി.സ്മിത സ്വാഗതവും പിഇസി കണ്‍വീനര്‍ ബിജുന നന്ദിയും പറഞ്ഞു.