നാദാപുരം: എടച്ചേരി തണല്‍ വീട്ടിലെ നിരാലംബരായ അന്തേവാസികള്‍ക്കായി നാദാപുരം ജെസിഐ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ഉല്ലാസയാത്ര പുതുപുത്തന്‍ അനുഭവമായി. രണ്ട് ബസ്സുകളിലായി എണ്‍പത് അന്തേവാസികളുമായാണ് വയനാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് സ്നേഹയാത്ര നടത്തിയത്. അന്തേവാസികള്‍ക്കൊപ്പം ജെസിഐ പ്രവര്‍ത്തകരെ കൂടാതെ തണലിലെ ഡോക്ടര്‍, നേഴ്സ്മാര്, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ എന്നിവര്‍ യാത്രയില്‍ പങ്കാളികളായി. വയനാട്ടിലെ വിശ്രമ കേന്ദ്രത്തില്‍ യാത്രയ്ക്ക് ആശംസ അര്‍പ്പിക്കാന്‍ ടി.സിദ്ദീഖ് എംഎല്‍എയും എത്തി.
വൈത്തിരി റിസോര്‍ട്ട്, കാരാപ്പുഴ ഡാം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘത്തിന് കല്പറ്റയിലെ പ്രമുഖ റെസ്റ്റോറന്റ് ആതിഥ്യമരുളി.
ജെസിഐ ഭാരവാഹികളായ അജീഷ് ബാലകൃഷ്ണന്, ഷംസുദ്ദീന് ഇല്ലത്ത്, ഷംസീര്‍ അഹമ്മദ്, നിയാസ് യുസുഫ്, ഷബാന, കെ.പി.ആര് നാഥന്, ജാഫര്‍ മരുതേരി, ഷഫീല്‍, തണല്‍ ഭാരവാഹികളായ ബാബു, വി.പി.പോക്കര്, എ.റഹിം, വി.പി.ബഷീര്‍, ഉസ്മാന്, പാലിയേറ്റീവ് പ്രവര്‍ത്തകരായ സി.കെ.ജമീല, അബ്ദുള്‍ സലാം, തണല്‍ മാനേജര്‍ ഷാജഹാന്, കല്പറ്റ കോപ്പര്‍ കിച്ചണ്‍ എംഡിയും ജെസിഐ മുന്‍ ട്രഷററുമായ കൊയിലോത്ത് സാജിദ് എന്നിവര്‍ പങ്കെടുത്തു.