പുറമേരി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി നാലാം വാര്‍ഡ് അംഗം ടി.പി.സീന (സിപിഎം) തെരഞ്ഞെടുക്കപ്പെട്ടു. വൈസ്
പ്രസിഡന്റായിരുന്ന സി.എം.വിജയന് മരണപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സീനക്ക് 9 വോട്ടും എതിരെ മത്സരിച്ച യു.ഡി.എഫിലെ കെ.എം സമീറിന് (മുസ്ലിം ലീഗ്) ഏഴ് വോട്ടും ലഭിച്ചു. ആകെ 17 അംഗങ്ങളാണുള്ളത്.സീന തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രസിഡന്റ് വൈസ്പ്രസിഡന്റ് പദം വനിതകള്‍ക്കായി. നിലവില്‍ പ്രസിഡന്റ് വി.കെ ജ്യോതിലക്ഷ്മി അരൂര്‍ സ്വദേശിയാണ്. വൈസ് പ്രസിഡന്റ് പുറമേരി മേഖലയില്‍ നിന്നാകണം. സി. പി എമ്മിന് പുറമേരി മേഖലയില്‍ പുരുഷ അംഗങ്ങളില്ല. അതിനാല്‍ സീനയെ തീരുമാനിക്കുകയായിരുന്നു.
