വളയം: വന്യമൃഗശല്യം തടയാന്‍ വനം വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം കല്ലുനിര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മലയോര മേഖലയില്‍ വന്യമൃഗങ്ങള്‍ കൂട്ടമായെത്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് കാരണം കര്‍ഷര്‍ ദുരിതത്തിലാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.. കോടിയേരി ബാലകൃഷ്ണന് നഗറില്‍ സിപിഎം ജില്ല കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു.
എം സുമതി, വി.കെ.രവി, എന്‍.അതുല്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എ.കെ.രവി സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.