വില്യാപ്പള്ളി: വ്യാപാരി-വ്യവസായി ഏകോപന സമിതി വില്യാപ്പള്ളി യൂനിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. കെട്ടിട വാടകയ്ക്ക് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വ്യാപാര ദ്രോഹമാണെന്ന് ബാപ്പു ഹാജി അഭിപ്രായപ്പെട്ടു. കച്ചവടം തൊഴിലായി സ്വീകരിച്ച സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടിയാണിത്. ഈ നിയമം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി സംഘടന മുന്നോട്ടുപോകുമെന്ന് ജില്ലാ പ്രസിഡന്റ് മുന്നറിയിപ്പു നല്കി.
യൂനിറ്റ് പ്രസിഡന്റ് അബ്ദുല്‍ സമദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഏരത്ത് ഇക്ബാല്‍, ഷംസു കമ്മന, പറമ്പത്ത് നാണു, ഒ.വി.ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു. വിനോദന്‍ റിലാക്സ് സ്വാഗതവും പി.കെ.രാജന് നന്ദിയും പറഞ്ഞു