വടകര: പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ സംഘടിപ്പിക്കുന്ന വടകര മണ്ഡലം ജാഥ തുടങ്ങി. ചോമ്പാല ഹാര്‍ബര്‍ പരിസരത്ത് മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാലക്ക് പതാക കൈമാറിക്കൊണ്ട് ജില്ല ജനറല്‍ സെക്രട്ടറി എന്‍.കെ.റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ അധികാരം നേടാനുള്ള കുറുക്കുവഴികള്‍ തേടുന്ന ബിജെപിയെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ഇടതു-വലത് മുന്നണികള്‍
തയ്യാറാകണമെന്നും തൃശൂര്‍ പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിച്ച എഡിജിപിയുടെയും കൂട്ടാളികളുടെയും നടപടി കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മതേതര വിശ്വാസികള്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം വൈസ് പ്രസിഡന്റ് റഹൂഫ് ചോറോട് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സജീര്‍ വള്ളിക്കാട് സ്വാഗതവും ട്രഷറര്‍ ബഷീര്‍ കെ കെ നന്ദിയും പറഞ്ഞു.നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ
സ്വീകരണങ്ങള്‍ക്ക് ശേഷം വാഹനജാഥ വെള്ളിയാഴ്ച വൈകിട്ട് 4.30ന് വടകര പുതിയ ബസ്സ്റ്റാന്റില് സമാപിക്കും. സമാപനത്തോടനുബന്ധിച്ച് ഒന്തം ഓവര്‍ ബ്രിഡ്ജില്‍ നിന്ന് തുടങ്ങി പുതിയ സ്റ്റാന്റില്‍ അവസാനിക്കുന്ന റാലിയും പൊതുസമ്മേളനവും നടക്കും.