മാഹി: പള്ളൂര്‍ എട്ടാം വാര്‍ഡ് 17-ാം ബൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന പി.പി.റിനേഷിന്റെ ആകസ്മിക നിര്യാണത്തില്‍ ചാലക്കര 6,8 വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ചാലക്കര വായനശാല
ഗ്രൗണ്ടില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗം മാഹി എംഎല്‍എ രമേഷ് പറമ്പത്ത് ഉദഘാടനം ചെയ്തു. പി.പി വിനോദന്‍, സത്യന് കേളോത്ത്, ആഷാലത, അന്‍സില്‍ അരവിന്ദ്, ശ്രീജയന്‍, കെ.വി.സന്ദീപ് എന്നിവര്‍ സംസാരിച്ചു. പായറ്റ അരവിന്ദന്, ശോഭ പി.ടി.സി, നളനി ചാത്തു, സാവിത്രി നാരായണന്,
ഉത്തമന് തിട്ടയില്‍, ശ്യാംജിത്ത് പാറക്കല്‍, കെ.കെ. ശ്രീജിത്ത്, ജിതേഷ് വാഴയില്‍, ഷാജു കാനം, അജയന് പൂഴിയില്‍, ജിജേഷ് ചാമേരി, ശ്രീജേഷ് പള്ളൂര്‍, മുഹമ്മദ് സര്‍ഫാസ് എന്നിവര്‍ നേതൃത്വം നല്കി.